കായണ്ണ ബസാർ: കോഴിക്കോട് ജില്ലാ പഞ്ചായത്ത് പേരാമ്പ്ര ഡിവിഷൻ സ്ഥാനാർത്ഥി ഷിനോയ് അടയ്ക്കാപാറയുടെ പ്രചരണ വാഹനം കരിക്കണ്ടൻപാറയിൽ തടഞ്ഞ് ആക്രമിച്ചതിനെതിരെ യുഡിഎഫ് കായണ്ണ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധിച്ചു.
ആക്രമണത്തിന് പിന്നിൽ എൽഡിഎഫ് പ്രവർത്തകരാണെന്നാരോപിച്ച് നടത്തിയ പ്രതിഷേധ പ്രകടനത്തിൽ യുഡിഎഫ് ചെയർമാൻ പി. പി. ശ്രീധരൻ, കൺവീനർ സലാം മാസ്റ്റർ, എം. ഋഷികേശൻ മാസ്റ്റർ, പൊയിൽ വിജയൻ, പി. സി. ബഷീർ, പി. സി. അസൈനാർ, വി. സി. ഗിരീഷ് കുമാർ, സി. കെ. ബിജു എന്നിവർ നേതൃത്വം നൽകി.
തെരഞ്ഞെടുപ്പ് പ്രചാരണത്തെ തകർക്കാനുള്ള ശ്രമമാണിതെന്നും ഇത്തരത്തിലുള്ള ആക്രമണ രാഷ്ട്രീയത്തെ ജനങ്ങൾ അംഗീകരിക്കില്ലെന്നും പ്രതിഷേധത്തിനിടെ യുഡിഎഫ് നേതാക്കൾ വ്യക്തമാക്കി.
