എകരൂൽ : കഴിഞ്ഞ രണ്ട് തദ്ദേശ തെരഞ്ഞെടുപ്പിലും മത്സരിച്ച് വിജയിച്ചു മൂന്നാം തവണയും അതേ വാർഡിൽ മത്സരിക്കുന്ന ഒരു വനിതാ സ്ഥാനാർത്ഥിയുണ്ട് ഉണ്ണികുളത്ത് നാലാം വാർഡ് മുപ്പറ്റക്കരയിലെ ബിജെപി സ്ഥാനാർഥി ടി കെ റീനയാണ് മൂന്നാം തവണയും ഒരേ വാർഡിൽ മത്സരിക്കുന്നത്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന ഈ വാർഡിൽ 2015 ൽ 11 വോട്ട് ഭൂരിപക്ഷത്തിനും 2020 ൽ 60 വോട്ട് ഭൂരിപക്ഷത്തിലും ആണ് ടി കെ റീന വിജയിച്ചത് ഇത്തവണ ബിജെപി യിൽ നിന്നും വാർഡ് പിടിച്ചെടുക്കുമെന്നാണ് എൽഡിഎഫും യുഡിഎഫും അവകാശപ്പെടുന്നത്. കുടുംബശ്രീ പ്രവർത്തകയായ ദിവ്യ പ്രജീഷ് എന്ന പുതുമുഖ സ്ഥാനാർത്ഥിയെയാണ് ഇടതു മുന്നണി നിർത്തിയിരിക്കുന്നത്.
യുഡിഎഫ് സ്ഥാനാർത്ഥിയായി ഇത്തവണ മത്സരിക്കുന്നത് എട്ടാം വാർഡിൽ നിന്നും കഴിഞ്ഞ തവണ മത്സരിച്ച വൻ ഭൂരിപക്ഷത്തിൽ വിജയിച്ച ബിച്ചു ചിറക്കലിനെയാണ്.നിലവിൽ വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആണ് ബിച്ചു ചിറക്കൽ.
ശക്തമായ ത്രികോണ മത്സരം നടക്കുന്ന ഈ വാർഡിൽ അതിർത്തി പുനർനിർണയത്തിലൂടെ യുഡിഎഫിന് ശക്തമായ സ്വാധീനമുള്ള എസ്റ്റേറ്റ് മുക്ക് എട്ടാം വാർഡിൽ നിന്നും 150 ഓളം വോട്ടുകൾ ഈ വാർഡിലേക്ക് കൂട്ടിച്ചേർത്തത് യുഡിഎഫ് ക്യാമ്പിന് ശക്തമായ പ്രതീക്ഷ നൽകുന്നതാണ്.
