എടവണ്ണ: മുന്നിൽ പോയ വാഹനം സഡൻ ബ്രേക്ക് ഇട്ടതിനാൽ ബൈക്കിൽ നിന്ന് തെറിച്ചു വീണ വിദ്യാർഥി ടിപ്പർ കയറി മരിച്ചു. മലപ്പുറം എടവണ്ണയിൽ ആണ് സംഭവം. പ്ലസ് ടു വിദ്യാർഥിയായ ആര്യൻതൊടി സ്വദേശി ഹനീൻ അഷ്‌റഫ് (18) ആണ് മരിച്ചത്.
തൊട്ടു മുൻപിൽ ഉണ്ടായിരുന്ന വാഹനം ബ്രേക്ക് ചെയ്തതോടെ ബൈക്കും സഡൻ ബ്രേക്ക് ചെയ്യുകയായിരുന്നു. ഇതോടെ ബൈക്കിന്റെ പിൻ സീറ്റിൽ ഇരുന്നിരുന്ന ഹനീൻ റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ഈ സമയം എതിർ ദിശയിൽ നിന്നു വന്ന ടിപ്പർ വിദ്യാർഥിയുടെ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു. ഹനീൻ തൽക്ഷണം മരിച്ചു.