Trending

ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റി ഓണക്കിറ്റ് വിതരണം ചെയ്തു


കക്കോടി: കക്കോടി മേഖല ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റി ശിഫ അൽ റബീഅ്ന്റെ സഹകരണത്തോടെ 200 കുടുംബങ്ങൾക്ക് നൽകിയ ഓണകിറ്റ് വിതരണം റിലീഫ് കമ്മിറ്റി ചെയർമാൻ പി.കെ അബ്ദുൽ ലത്തീഫ് ഉദ്ഘാടനം ചെയ്തു. മാവേലി നാടു വാണിടും കാലം മാനുഷ്യരെല്ലാരും ഒന്നു പോലെയെന്ന ഐതീഹ്യം പോലെ ആ സാഹചര്യം തന്നെയായിരിക്കണം എപ്പോഴുമെന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ സമൂഹത്തിൽ ഒരാളുപോലും അവരുടെ ഏത് ആഘോഷത്തിന്റെ സന്ദർഭത്തിലും അവഗണിക്കപ്പെടാൻ പാടില്ല എന്നുള്ള നിശ്ചയദാർഢ്യവുമായി എല്ലാവരെയും ചേർത്തുപിടിച്ച് ആഘോഷത്തിലും ആഹ്ളാദത്തിലും പങ്കു ചേർന്ന് അവർക്കൊരു കൈതാങ്ങായി നിലകൊള്ളാൻ വേണ്ടിയാണ് ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റി ഇത്തരം പരിപാടികളുമായി മുന്നോട്ടു വന്നിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ സംസ്ഥാന തലത്തിൽ പല തരത്തിലുമുള്ള അനിഷ്ട സംഭവങ്ങളുടെയും പ്രധാന കാരണം പല തരത്തിലുമുള്ള അവഗണനയും വേർതിരിവുണെന്നും എല്ലാവരെയും ഒന്നായി കണ്ട് അത്തരം അവഗണനക്കെതിരെ പടപൊരുതുന്ന നിർണായക ശക്തിയായി നിലകൊള്ളുന്ന പ്രസ്ഥാനമാണ് ശിഹാബ് തങ്ങൾ റിലീഫ്‌ കമ്മിറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചെറുകുളം ബസാറിൽ നടന്ന പരിപാടിയിൽ ജനറൽ കൺവീനർ കെ.പി മജീദ് അധ്യക്ഷനായി.ബ്ലൂമൂൺ ചാരിറ്റബിൽ ട്രസ്റ്റ് സ്ഥാപകൻ വി.വി ബാബു ജോസഫ് തൃശൂർ,ആയിഷ റഷ എന്നിവരുടെ വേർപാടിൽ അനുശോചിച്ചു. ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് മക്കടോൽ ഗോപാലൻ, റീജ കക്കോടി, ഡോ.ആഷ്മി ബക്കർ ,നജിയ ജാഷിൽ, ടി.പി ഗിരീഷ്, താഹിറ കുഞ്ഞി,കെ.രാജൻ, ബുഷ്റ ജാബിർ സംസാരിച്ചു. കോർഡിനേറ്റർ എ.കെ ജാബിർ കക്കോടി സ്വാഗതവും പി.എം വിജില നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post