തിരുവനന്തപുരം ശിശുക്ഷേമസമിതിയിൽ കുട്ടികളെ ഉപദ്രവിച്ച കേസിൽ പുറത്താക്കിയ ആയമാര്‍ക്ക് വീണ്ടും നിയമനം. പിരിച്ചുവിട്ട ഒമ്പത് ആയമാരിൽ ആറുപേരെയാണ് വീണ്ടും സര്‍ക്കാര്‍ നിയമിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് തിരുവനന്തപുരം ശിശുക്ഷേമ സമിതിയിൽ രണ്ടര വയസുകാരിയെ ആയമാര്‍ ക്രൂരമായി മര്‍ദിച്ച സംഭവമുണ്ടായത്. ഈ സംഭവത്തിന് പിന്നാലെ ആയമാര്‍ ശിശുക്ഷേ സമിതിയിൽ കുട്ടികളെ ആയമാര്‍ ഉപദ്രവിക്കുന്നത് പതിവാണെന്ന വെളിപ്പെടുത്തലടക്കം ഉണ്ടായിരുന്നു. ഉറക്കത്തിൽ മൂത്രം ഒഴിക്കുന്ന കുട്ടികളെ ആയമാർ സ്ഥിരമായി ഉപദ്രവിക്കുമെന്നും ജനനേന്ദ്രിയത്തിൽ ഉപദ്രവിക്കുന്നത് പതിവ് കാഴ്‌ചയാണെന്നും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മുന്‍ ആയ വ്യക്തമാക്കിയിരുന്നു