തിരുവനന്തപുരം : വിദ്യാർത്ഥികളുടെ മിനിമം യാത്രാ നിരക്ക് അഞ്ചു രൂപയായി വർധിപ്പിക്കണമെന്ന് ആവശ്യമുന്നയിച്ചു സ്വകാര്യ ബസുകൾ സമരത്തിലേക്ക്. നിലവിൽ ഒരു രൂപയാണ് മിനിമം നിരക്ക്. വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കാതെ ബസ് വ്യവസായത്തെ സംരക്ഷിച്ചു കൊണ്ടു പോകാൻ കഴിയില്ലെന്നാണ് ബസുടമകളുടെ പക്ഷം . നിരക്ക് വർധന ആവശ്യപ്പെട്ട് കൊണ്ടുള്ള സമരം ആരംഭിക്കുന്നതിനു മുന്നോടിയായി ഏപ്രിൽ ആദ്യ വാരം കാസർകോട് നിന്നു തിരുവനന്തപുരം വരെ വാഹന പ്രചരണ ജാഥ നടത്താനാണ് ബസുടമകളുടെ തീരുമാനം.