മലപ്പുറം :
സ്വകാര്യ സർവകലാശാല സ്ഥാപിക്കാൻ സമസ്ത. മലപ്പുറം പട്ടിക്കാട് ജാമിഅ നൂരിയ്യ കോളജ് നേതൃത്വത്തിലാണ് സർവകലാശാല സ്ഥാപിക്കുക. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ ജാമിഅ നൂരിയ്യയിൽ ചേർന്ന ഭരണസമിതി യോഗത്തിലാണ് തീരുമാനം.
കേരളത്തിലെ ഏറ്റവും വലിയ ഇസ്ലാമിക മതസംഘടനയാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നിരവധി മത /പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നുമുണ്ട്.
നേരത്തെ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിലുള്ള സുന്നി സംഘടനയും സ്വകാര്യ സർവ്വകലാശാല പ്രഖ്യാപിച്ചിരുന്നു ഇതോടെ രണ്ട് മുസ്ലിം സംഘടനകൾ കേരളത്തിൽ സ്വകാര്യ സർവ്വകലാശാല പ്രഖ്യാപിച്ചു കഴിഞ്ഞു