പെരുവണ്ണാമൂഴി : തിരഞ്ഞെടുപ്പിന്റെയും ക്രിസ്മസ്-ന്യൂ ഇയറിന്റെയും സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പേരാമ്പ്ര എക്സൈസ് സർക്കിൾ സംഘം ചക്കിട്ടപാറ പഞ്ചായത്തിലെ നരിനട ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ വാഷ് പിടികൂടി.
പെരുവണ്ണാമൂഴി ഡാം റിസർവോയറിനു സമീപം അഞ്ച് ബാരലുകളിലായി സൂക്ഷിച്ച 1050 ലിറ്റർ വാഷാണ് കണ്ടെടുത്തത്. പ്രതികളെ പിടികൂടാനായിട്ടില്ല.അ
സിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സി.പി. ഷാജി, പ്രിവന്റീവ് ഓഫീസർമാരായ ടി. നൈജീഷ്, പി.ജെ. ബേബി, സിവിൽ എക്സൈസ് ഓഫീസർ സി.എം. വിചിത്രൻ, സിഇഒ ഡ്രൈവർ സി. ദിനേശ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
