Trending

രോഗികളിൽ നിന്നും ഉപകരണങ്ങൾ വാങ്ങാൻ പിരിവ് പാടില്ലെന്ന് ആരോഗ്യമന്ത്രിയുടെ നിർദേശം.

 രോഗികളിൽ നിന്ന് ഉപകരണങ്ങൾക്ക് പിരിവ് പാടില്ലെന്ന ആരോഗ്യമന്ത്രിയുടെ അന്ത്യശാസനത്തേത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് യൂറോളജി വിഭാഗത്തിലെ ശസ്ത്രക്രിയകൾ നിർത്തി. വൃക്കയിലെ കല്ലു നീക്കം ചെയ്യുന്ന ആർ ഐ ആർ എസ് എന്ന ശസ്ത്രക്രിയയാണ് ഇന്നലെ മുതൽ നിർത്തിയത്. ഈ ശസ്ത്രക്രിയയ്ക്കുളള ഉപകരണങ്ങൾ കഴിഞ്ഞ ഒക്ടോബർ മുതൽ ലഭ്യമല്ലെന്ന് ഡോ ഹാരിസ് ചിറയ്ക്കൽ വെളിപ്പെടുത്തിയിരുന്നു.


രോഗികൾ പിരിവിട്ടാണ് ഉപകരണങ്ങൾ വാങ്ങുന്നതെന്നും വകുപ്പു മേധാവി വ്യക്തമാക്കിയിരുന്നു. ഇത്തരം പ്രവൃത്തികൾ പാടില്ലെന്നും ഉപകരണങ്ങൾ ഇല്ലെങ്കിൽ വകുപ്പിനെ അറിയിക്കുകയാണ് വേണ്ടെതെന്നും ആരോഗ്യമന്ത്രി നിയമസഭയിൽ പറഞ്ഞതിന് പിന്നാലെയാണ് ശസ്ത്രക്രിയകൾ നിർത്തിയത്. ഈ ചികിൽസയ്കക്കായി അഡ്മിറ്റാകേണ്ടിയിരുന്ന രോഗികളോട് തല്ക്കാലം വരേണ്ടെന്ന് നിർദേശിക്കുകയായിരുന്നു. അറുപതിനായിരം രൂപ വില വരുന്ന ഉപകരണം 12 പേർക്കോളം ശസ്ത്രക്രിയയ്ക്കായി ഉപയോഗിക്കാനാകും.


Post a Comment

Previous Post Next Post