Trending

ചേളന്നൂരിലെ ഡയറി ഫാം നാലാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് കേരള ഹൈക്കോടതി

 കൊച്ചി: ചേളന്നൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ 9/5ൽ പ്രവർത്തിക്കുന്ന ഡയറി ഫാം ഉടമ ഡാനിഷ് മജീദ് സമർപ്പിച്ച ഫാം ലൈസൻസ് അപേക്ഷയിൽ നാല് ആഴ്ചയ്ക്കകം തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.


ഫാം 15 പശുക്കളിൽ താഴെ വരുന്ന യൂണിറ്റായതിനാൽ, പഞ്ചായത്തിൽ നിന്നും ലൈസൻസ് ലഭിച്ചാൽ മതി എന്നാണ് അപേക്ഷയിൽ പറഞ്ഞിരുന്നത്. 2025 ആഗസ്റ്റ് 6-നാണ് അപേക്ഷ പഞ്ചായത്ത് സെക്രട്ടറിയുടെ പരിഗണനയ്ക്കായി സമർപ്പിച്ചിരുന്നത്. എന്നാൽ ഇതുവരെ തീരുമാനം ഉണ്ടായിട്ടില്ലെന്നതാണ് പരാതിയുടെ പശ്ചാത്തലം.

കേസ് പരിഗണിച്ച ജസ്റ്റിസ് സി.എസ്. ഡയാസ്,  നിയമപ്രകാരം നടപടികൾ  പൂർത്തിയാക്കണമെന്ന് ഉത്തരവിട്ടു. അപേക്ഷകനെ കേൾക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനും ശേഷം, പരമാവധി നാല് ആഴ്ചയ്ക്കകം തീരുമാനം പ്രഖ്യാപിക്കണമെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.

Post a Comment

Previous Post Next Post