Trending

ഭർതൃവീട്ടിൽ യുവതി മരിച്ച നിലയിൽ

 പാലക്കാട്: പുതുപ്പരിയാരത്ത് യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാട്ടുമന്ദ ചോളോട് സ്വദേശി മീര(29)യാണ് മരിച്ചത്. ഭര്‍ത്താവിന്റെ മര്‍ദ്ദനമാണ് മരണകാരണമെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി. ഭര്‍ത്താവ് മര്‍ദ്ദിച്ചെന്ന് പരാതിപ്പെട്ട് ചോളോട് സ്വദേശി മീര ഇന്നലെ സ്വന്തം വീട്ടിലെത്തിയിരുന്നു. പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കാമെന്ന് വീട്ടുകാര്‍ പറഞ്ഞെങ്കിലും, രാത്രിയോടെ ഭര്‍ത്താവ് അനൂപ് യുവതിയെ വീട്ടിലേക്ക് നിര്‍ബന്ധിച്ച് കൊണ്ടുപോവുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.


ഇന്ന് രാവിലെയോടെ ഹേമാംബിക നഗര്‍ പോലീസാണ് മീര മരിച്ചെന്ന് ബന്ധുക്കളെ വിവരമറിയിച്ചത്. പുതുപ്പരിയാരം സ്വദേശി അനൂപുമായി മീരയുടെ രണ്ടാം വിവാഹമായിരുന്നു. ഒരു വര്‍ഷം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. അനൂപ് നിരന്തരം മര്‍ദ്ദിക്കാറുണ്ടെന്ന് മീര പരാതി പറഞ്ഞിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. പോസ്റ്റ്‌മോര്‍ട്ടം നടപടിക്രമങ്ങള്‍ക്ക് ശേഷമേ മരണകാരണം വ്യക്തമാകുമെന്നാണ് പോലീസ് പറഞ്ഞു.

Post a Comment

Previous Post Next Post