ചേളന്നൂർ: ചേളന്നൂർഗ്രാമ പഞ്ചായത്ത് കേന്ദ്ര പദ്ധതികൾ അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ കുമാരസ്വാമിയിൽ നിന്ന് ചേളന്നൂർ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാർച്ചും ധർണ്ണയും നടത്തി. ഗ്രാമപഞ്ചായത്ത് ഓഫീസിൽ മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് ഉദ്ഘാടനം ചെയ്തു. ചേളന്നൂർ ഏരിയ പ്രസിഡണ്ട് പ്രകാശൻ ഇരുവള്ളൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബിജെപി ജില്ലാ ഉപാധ്യക്ഷൻ ഷാൻ കട്ടിപ്പാറ മുഖ്യപ്രഭാഷണം നടത്തി. കെ സഹദേവൻ, ജിനീഷ് കെ.പി. അനിൽശ്രീലകം,രാജേന്ദ്രൻ പാലത്ത് ഷിജുലാൽ പാവയിൽ, ഷൈജു പാലത്ത് അഖിലേഷ് കുമാരസ്വാമി .കരിങ്ങാലി വിജയൻ, നവനീത് കുമാർ നിജിൽ കുമാർ എം.എൻ തുടങ്ങിയവർ സംസാരിച്ചു. കുമാരസ്വാമിയിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് ബിജെപി ജില്ലാസമിതിയംഗം കെ സഹദേവൻ ഫ്ലാഗ് ഓൺ ചെയ്തു. പ്രകടനത്തിന് ചേളന്നൂർ എരിയാ സിക്രട്ടറിവിസ്മയ കണ്ണങ്കര, പുളങ്ങാട്ട് സുധാകരൻ, ബിനീഷ് മരുതാട്, എ.എം. ജ്യോതികുമാർ,എം കെ രാജൻ എം കെ സുധാകരൻ.മഞ്ജു പ്രേംജിത്ത് അജ്ഞു ലിജു തുടങ്ങിയവർ നേതൃത്വം നൽകി.