മുത്തങ്ങ വെടിവെപ്പ് സംഭവത്തിൽ മുൻ മുഖ്യമന്ത്രി എ.കെ. ആന്റണി വൈകിയെങ്കിലും തിരിച്ചറിവുണ്ടായത് നല്ല കാര്യമാണെന്നും എന്നാൽ സംഭവത്തിൽ എത്ര കാലം കഴിഞ്ഞാലും മാപ്പ് അർഹിക്കുന്നില്ലെന്നും ആദിവാസി നേതാവ് സി.കെ ജാനു.
വർഷങ്ങൾ കഴിഞ്ഞ് ഒരു മാപ്പ് പറഞ്ഞാൽ അന്നത്തെ ക്രൂരമായ പീഡനത്തിന്റെ മുറിവുണങ്ങില്ല. കുടിൽകെട്ടിയവരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്ത് നീക്കാമായിരുന്നു. അറസ്റ്റ് വരിക്കാനും ആളുകൾ തയ്യാറായിരുന്നു. കൊടിയ മർദ്ദനമാണ് അവിടെ നടന്നത്. പലർക്കും പണിയെടുത്ത് ജീവിക്കാൻ പറ്റാത്ത തരത്തിൽ ആരോഗ്യ ശാരീരിക പ്രശ്‌നങ്ങൾ ഉണ്ടായി. ഇപ്പോഴും പലരും കേസുമായി നടക്കുന്നു. അതുകൊണ്ട് ആര് മാപ്പു പറഞ്ഞാലും ആ ക്രൂരതകൾ ഇല്ലാതാകില്ലെന്നും അവർ പറഞ്ഞു.