Trending

സോഷ്യൽ മീഡിയയിൽ നടി റിനി ആൻ ജോർജിനെ അധിക്ഷേപിച്ച സംഭവത്തിൽ ഷാജൻ സ്കറിയയും രാഹുൽ ഈശ്വറും പ്രതികൾ

 കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ വെളിപ്പെടുത്തലിന് പിന്നാലെ നടി റിനി ആന്‍ ജോര്‍ജിനെ സാമൂഹിക മാധ്യമങ്ങളില്‍ അധിക്ഷേപിച്ചവര്‍ക്കെതിരേ കേസെടുത്തു. ഷാജന്‍ സ്‌കറിയ, രാഹുല്‍ ഈശ്വര്‍ എന്നിവരടക്കം നാലുപേരെ പ്രതി ചേര്‍ത്ത് എറണാകുളം റൂറല്‍ സൈബര്‍ പോലീസ് ആണ് കേസെടുത്തിരിക്കുന്നത്.


സാമൂഹിക മാധ്യമങ്ങളില്‍ അധിക്ഷേപിച്ച നാലുപേരുടെ വിവരങ്ങളടക്കം പരാമര്‍ശിച്ചു കൊണ്ട് നടി റിനി ആന്‍ ജോണ്‍ മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നല്‍കിയിരുന്നു. ജാമ്യമില്ലാ കുറ്റമാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.

ഐടി ആക്ടിലെ സെക്ഷന്‍ 67 പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബിഎന്‍എസും കേരളാ പോലീസ് ആക്ട് അടക്കം ചുമത്തിയുള്ള എഫ്‌ഐആര്‍ ആണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പോസ്റ്റുകള്‍ വിശദമായി അന്വേഷിച്ചു വരികയാണ്. രണ്ടു തരത്തിലാണ് അന്വേഷണം നടക്കുന്നത്. റിനി ആന്‍ ജോര്‍ജിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ അധിക്ഷേപകരമായ പോസ്റ്റുകള്‍ ഇട്ട ആളുകളേയും യുട്യൂബ് ചാനല്‍ വഴി അധിക്ഷേപം നടത്തിയവരേയും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. കൂടുതല്‍ പ്രതികള്‍ ഉണ്ടായേക്കുമെന്നാണ് വിവരം.

Post a Comment

Previous Post Next Post