Trending

എകരൂൽ മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റിക്ക് കീഴിൽ നബിദിന റാലി നടത്തി

 എകരൂൽ: പ്രവാചകൻ മുഹമ്മദ് നബിയുടെ 1500 ആമത് ജന്മദിനത്തിനോടനുബന്ധിച്ച് എകരൂൽ മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ എകരൂലിൽ  നബിദിന റാലി നടത്തി. ഇരു സമസ്തയുടെയും പതാകകൾ കൈകളിലേന്തിയ  മഹല്ല് കമ്മിറ്റി ഭാരവാഹികളുടെയും പണ്ഡിതന്മാരുടെയും മഹല്ല് കാരണവന്മാരുടെയും പിന്നിലായി നൂറുകണക്കിന് പ്രവാചക സ്നേഹികൾ റാലിയിൽ അണിനിരന്നു. കേരളത്തിൽ മിക്കയിടത്തും ഇന്ന് തന്നെയാണ് മദ്രസകളിൽ നബിദിനാഘോഷം നടക്കുന്നത് റബീഉൽ അവ്വൽ 12 ഇന്നലെ ആയിരുന്നുവെങ്കിലും വെള്ളിയാഴ്ച ദിവസം ആയതുകൊണ്ട് ഘോഷയാത്രയും വിദ്യാർത്ഥികളുടെ കലാപരിപാടികളും ഇന്നാണ് നടന്നുകൊണ്ടിരിക്കുന്നത്.


Post a Comment

Previous Post Next Post