Trending

അതുല്യയുടെ മരണം കഴുത്ത് ഞെരിഞ്ഞാണെന്നും കൊലപ്പെടുത്തിയതോ അതല്ലെങ്കിൽ ആത്മഹത്യയോ ആകാമെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

 ഷാർജയിലെ ഫ്‌ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ തേവലക്കര സ്വദേശിനി അതുല്യയുടെ ശരീരത്തിൽ 46 മുറിവുകളുണ്ടെന്ന് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും പരിശോധന നടത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മുറിവുകൾ പലതും മരിക്കുന്നതിന് മണിക്കൂറുകൾ മുൻപ് മുതൽ ഒരാഴ്ച്ച വരെ മാത്രം പഴക്കമുള്ളതാണ്.

കഴുത്ത് ഞെരിഞ്ഞാണ് അതുല്യയുടെ മരണമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് പറയുന്നു. ആത്മഹത്യയോ കൊലപാതകമോ ആകാമെന്നാണ് ഇതിലെ നിഗമനം. ദുബായിൽ നടന്ന അതുല്യയുടെ പോസ്റ്റ്‌മോർട്ടത്തിൽ തൂങ്ങി മരണമെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പാരിപ്പള്ളി മെഡിക്കൽ കോളേജിലെ റീ പോസ്റ്റ്‌മോർട്ടത്തിലെ കഴുത്ത് ഞെരിഞ്ഞ് മരിച്ചുവെന്നാരോപിച്ചാണ് അതുല്യയുടെ മരണം കൊലപാതകമാണെന്ന കുടുംബത്തിൻ്റെ ആരോപണം.


Post a Comment

Previous Post Next Post