Trending

മാതൃഭൂമിയുടെ പ്രജോഷ് കുമാറിന് അന്തിമോപചാരമർപ്പിക്കാൻ എത്തിയത് നൂറുകണക്കിനാളുകൾ

 ബാലുശ്ശേരി വട്ടോളി ബസാര്‍ കപ്പുറം പുതിയേടത്ത് പി. പ്രജോഷ് കുമാറിന്റെ (45) ആകസ്മിക വേര്‍പാട് നാടിനെയും സുഹൃത്തുക്കളെയും  ദുഖത്തിലാഴ്ത്തി. ഹൃദയ സംബന്ധമായ അസുഖത്തിന് ചികില്‍സയിലായിരുന്നു. ഞായറാഴ്ച

രാവിലെ  ബൈക്കില്‍ വട്ടോളി ബസാറില്‍ പോയതിന് ശേഷം വീട്ടില്‍  തിരിച്ചെത്തി  വിശ്രമിക്കുന്നതിനിടെ പൊടുന്നനെ മരണം സംഭവിക്കുകയായിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഹൃദയ സംബന്ധമായ ചികില്‍സയുടെ ഭാഗമായി  ആന്‍ജിയോപ്ലാസ്റ്റി ഉള്‍പ്പെടെ ചികില്‍സ  നടത്തിയിരുന്നു. 

                   മാതൃഭൂമി ന്യൂസ് വയനാട് ബ്യൂറോയില്‍ സീനിയര്‍ ക്യാമറമാനായിരുന്നു. സൗമ്യമായ പെരുമാറ്റവും ഹൃദയ ബന്ധവും കാത്തുസൂക്ഷിച്ച പ്രജോഷ് തൊഴിലിടത്തിലെന്ന പോലെ നാട്ടിലും വിപുലമായ സൗഹൃദങ്ങളാണ് കാത്ത് സൂക്ഷിച്ചത്.

പ്രാദേശിക ചാനലുകളായ ഐ.ബി.സി, ഡിവൈന്‍ ടി.വി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചതിന് ശേഷം 2013 ല്‍ മാതൃഭൂമി ന്യൂസിന്റെ കോഴിക്കോട് ബ്യൂറോയില്‍ ക്യാമറാമാനായി പ്രവര്‍ത്തനം തുടങ്ങി. മലപ്പുറം, കോഴിക്കോട് ബ്യൂറോകളിലും ജോലി ചെയ്തു. വയനാട് ബ്യൂറോയില്‍ സീനിയര്‍ ക്യാമറ മാന്‍ ആയി പ്രവര്‍ത്തിച്ചു വരി കയായിരുന്നു. കവളപ്പാറ, ചൂരല്‍മല, പുത്തുമല, കരിഞ്ചോല. എന്നീ പ്രകൃതി  ദുരന്തങ്ങളുടെ ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസിന് വേണ്ടി പകര്‍ത്തിയത് പ്രജോഷാണ്.

മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ് കുമാര്‍, മാതൃഭൂമി ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ രാജീവ് ദേവരാജ്, ഡെപ്യൂട്ടി എഡിറ്റര്‍ അഭിലാഷ് മോഹന്‍, എം.എല്‍.എ മാരായ കെ.എം. സച്ചിന്‍ ദേവ്, ടി. സിദ്ദീഖ്,  മാതൃഭൂമി ജനറല്‍ മാനേജര്‍ പബ്ലിക് റിലേഷന്‍സ് കെ. ആര്‍. പ്രമോദ്,കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്റ് ഇ.പി. മുഹമ്മദ്,


ഉണ്ണികുളം പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ഏറാടിയില്‍, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ഇ.ടി. ബിനോയ്, കോണ്‍ഗ്രസ് നേതാവ് നിജേഷ് അരവിന്ദ്, വിവിധ ചാനലുകളുടെ ബ്യൂറോ പ്രതിനിധികള്‍, വയനാട് കോഴിക്കോട്  പ്രസ് ക്ലബ് പ്രതിനിധികള്‍ തുടങ്ങി രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലയിലെ നിരവധി പേര്‍  വീട്ടിലെത്തി  അന്ത്യോപചാരമര്‍പ്പിച്ചു. മാതൃഭൂമി ചെയര്‍മാനും മാനേജിങ് എഡിറ്റിറുമായ പി.വി. ചന്ദ്രന്‍ കുടുംബാംഗങ്ങളെ ഫോണില്‍ അനുശോചനം അറിയിച്ചു.മങ്ങാട്  പടിക്കാട്ടില്‍ തറവാട് വളപ്പില്‍ സംസ്‌കാരം നടത്തി.

Post a Comment

Previous Post Next Post