പൊലീസിലെ ക്രിമിനലുകളെ പുറത്താക്കണമെന്ന് ആവശ്യപെട്ട് ബാലുശേരി പൊലിസ് സ്റ്റഷനുമുന്നില്‍ ജനകീയ പ്രതിഷേധ സംഘടിപ്പിച്ചു. കെപിസിസി അംഗം കെ. രാമചന്ദ്രന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ബാലുശേരി, ഉണ്ണികുളം, പനങ്ങാട് മണ്ഡലങ്ങളിലുള്‍പ്പെട്ട പ്രവര്‍ത്തകരാണ് സമരത്തിനെത്തിയത്. വി. ബി വിജീഷ് അധ്യക്ഷനായി. കെഎം.ഉമ്മര്‍, വൈശാഖ് കണ്ണോറ, പി.കെ.രംഗീഷ് കുമാര്‍, ടിഎം വരുണ്‍ കുമാര്‍, എംടി മധു, ഇന്ദിര ഏറാടിയില്‍, അഭിജിത്ത് ഉണ്ണികുളം, വിസി വിജയന്‍, സുരേശന്‍ പനങ്ങാട്, നാസര്‍ ഉണ്ണികുളം, രജിന ബാലകൃഷ്ണന്‍, സി.രാജന്‍, ശ്രീനിവാസന്‍ കോരപ്പറ്റ സംസാരിച്ചു.