മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കായി മുസ്‌ലിം ലീഗ് കണ്ടെത്തിയത് പെര്‍ഫെക്ട് ഭൂമിയെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ഏറ്റവും സൂപ്പര്‍ ലാന്‍ഡ് തങ്ങളുടേതാണ്. കുറച്ച് വില കൂടിയാലും കുഴപ്പമില്ല. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ടടക്കം പറഞ്ഞ് ഉണ്ടാക്കുന്നതിനുമപ്പുറം ഒരു നിയമക്കുരുക്കുമില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലീഗിന്റെ പുനരധിവാസ പദ്ധതിയുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് തുടക്കം കുറിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ടാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
സര്‍ക്കാര്‍ വീട് നിര്‍മിക്കുന്നതും തങ്ങളുടേതിന് സമാനമായ ഭൂമിയിലാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വയനാട്ടില്‍ ഇത്തരത്തിലുള്ള ഭൂമിയേയുള്ളൂ. വീട് നിര്‍മാണം തടസ്സപ്പെടുത്താമെന്ന് ആരും വിചാരിക്കേണ്ട. അതിന് കഴിയില്ല. നിശ്ചിത സമയത്തിനുള്ളില്‍ വീട് പണി പൂര്‍ത്തിയാക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.