ആദിക്കാട്ടുകുളങ്ങരയിൽ കുട്ടിക്ക് മർദനമേറ്റ സംഭവം. കുട്ടിയെ വല്യമ്മയുടെ സംരക്ഷണത്തിലേക്ക് മാറ്റി. സി ഡബ്ല്യൂ സി നൽകാമെന്ന് അറിയിച്ചെങ്കിലും കുട്ടി സമ്മതിച്ചില്ല തുടർന്നാണ് വല്യമ്മയുടെ സംരക്ഷണത്തിലേക്ക് മാറ്റിയത്
അച്ഛനോട് ഇനി ഉപദ്രവിക്കരുതെന്ന് പറഞ്ഞാൽ മതിയെന്നും. വല്യമ്മക്കൊപ്പം നിന്നോളാമെന്നും കുട്ടി അറിയിക്കുകയായിരുന്നു. മികച്ച വിദ്യാഭ്യാസം നൽകി കുട്ടിയെ വളർത്തുമെന്ന് വല്യമ്മ ഉറപ്പ് നൽകിയതായി സി ഡബ്ല്യൂ സി ചെയർപെഴസൺ പറഞ്ഞു.
അതേസമയം, വീട്ടിലെ ബന്ധുക്കളിൽ നിന്നുള്ള ദുരനുഭവങ്ങൾ നേരിടുന്ന സ്കൂൾ വിദ്യാർത്ഥികളുടെ ഈ കർമപദ്ധതികൾ രൂപീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സ്കൂളുകളിൽ പരാതിപ്പെട്ടി സ്ഥാപിക്കും, ഇതിൽ ആളുകളെ എഴുതാതെ അവരുടെ അനുഭവങ്ങളും ന്യായമല്ലാത്ത കാര്യങ്ങളും രേഖപ്പെടുത്താമെന്നും മന്ത്രി പറഞ്ഞു.
എല്ലാ ആഴ്ച്ചയിലും പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുകയും, ഇക്കാര്യം സർക്കാരിനെ അറിയിക്കുകയും നിർദ്ദേശിച്ചിട്ടുണ്ട്.