Trending

ബാലുശ്ശേരിയിൽ യുവാക്കളുടെ വാഹനാപകട മരണം: സംസ്ഥാനപാത ഉപരോധിച്ചു.

 ബാലുശ്ശേരിയിൽ ലോറിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്.യുവാക്കൾ മരണപ്പെട്ട സ്ഥലത്ത് ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന പാത ഉപരോധിച്ചു.പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിക്കുകയും അപകടകുഴിയിൽ വാഴ നടുകയും ചെയ്തു.നിയോജക മണ്ഡലം പ്രസിഡന്റ് അഭിജിത്ത് ഉണ്ണികുളം അധ്യക്ഷനായി,വൈശാഖ് കണ്ണോറ ഉദ്ഘാടനം ചെയ്തു.രോഹിത് പുല്ലങ്കോട്ട്,അഭിന കുന്നോത്ത്,ഷഹൽ,ആദിൽ കോക്കല്ലൂർ,സുവീൻ വി.പി,രജീഷ് ഉണ്ണികുളം എന്നിവർ നേതൃത്വം നൽകി.ഇന്നലെ രാത്രിയിൽ യുവാക്കൾ സഞ്ചരിച്ച സ്കൂട്ടർ റോഡിലെ കുഴിയിൽ വീഴുകയും ഇരുവരും ടിപ്പർ ലോറിക്കുള്ളിലേക്ക് തെറിച്ച് വീഴുകയായിരുന്നു.തുരുത്തിയാട് സ്വദേശികളായ സജിൻലാൽ, ബിജീഷ് എന്നിവരാണ് മരിച്ചത്. അപകടത്തിൽ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.


Post a Comment

Previous Post Next Post