Trending

യുവതിയെ പെട്രോൾ ഒഴിച്ച് തീക്കൊളുത്തിക്കൊന്ന പ്രതിയും മരിച്ചു.

 കണ്ണൂർ :ഭര്‍തൃമതിയും രണ്ടു മക്കളുടെ അമ്മയുമായ യുവതിയെ വീട്ടില്‍ കയറി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊന്ന സംഭവത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവും മരിച്ചു. കുറ്റിയാട്ടൂര്‍ സ്വദേശി ജിജേഷ് (39) ആണ് മരിച്ചത്. 

പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞ ബുധനാഴ്ച ഉച്ചയോടെയാണ് ജിജേഷ് പെരുവളത്തുപറമ്പിലെ പ്രവീണയുടെ വീട്ടിലെത്തി യുവതിയുടെ ദേഹത്തേക്ക് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തിയത്. 

തീ ആളിപ്പടര്‍ന്നതോടെ ജിജേഷിനും പൊള്ളലേറ്റു. നിലവിളി കേട്ട് ഓടിയെത്തിയവരാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. ആ


ക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ പ്രവീണ വ്യാഴാഴ്ച പുലര്‍ച്ചെ മരിച്ചിരുന്നു. ഇരുവരും സ്‌കൂളില്‍ ഒരുമിച്ചു പഠിച്ചിരുന്നവരാണ്. യുവതിയുടെ ഭര്‍ത്താവ് വിദേശത്താണ് ജോലി ചെയ്യുന്നത്.

Post a Comment

Previous Post Next Post