പാവണ്ടൂർ: പാവണ്ടൂർ ഹയർ സെക്കൻഡറി സ്കൂൾ ഭാരത് സ്കൗട്ട് ആൻ്റ് ഗൈഡ്സ് പുതുതായി ആരംഭിച്ച റേഞ്ചർ യൂണിറ്റ് ഉദ്ഘാടനം ബഹുമാനപ്പെട്ട കാക്കൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. സി. എം . ഷാജി നിർവഹിച്ചു. മുഖ്യാതിഥിയായി ശ്രീ. നികേഷ്കുമാർ ( ജില്ലാ ട്രഷറർ, ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ്, താമരശ്ശേരി). സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി പവിഴാ ശ്രീധരൻ സ്വാഗതവും പി.ടി.എ പ്രസിഡൻ്റ് ശ്രീ ജയരാജൻ അധ്യക്ഷതയും വഹിച്ചു
മാനേജർ ശ്രീ ഉദയരാജ് ആർ,,സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ വിനോദ് കുമാർ വി കെ, എം. പി.ടി.എ പ്രസിഡൻ്റ് ശ്രീമതി ബിന്ദു, ,ഷോബിൻ കുമാർ ,രഞ്ജിത് ഇ ആർ , ഷാഹിദ ടി.കെ, ജെ ആർ സി കോഡിനേറ്റർ രേണുക രാമചന്ദ്രൻ, എസ്. പി. സി ഇൻ ചാർജ് ദിൽ ഹരി .എം എന്നിവർ ആശംസയും ശ്രീമതി ചൈതന്യ എൻ എസ് നന്ദിയും രേഖപ്പെടുത്തി.