Trending

താര സംഘടന അമ്മയുടെ പ്രസിഡണ്ട് ശ്വേതാ മേനോന് ജന്മനാട്ടിൽ സ്വീകരണം

 തിരൂർ: താരസംഘടന അമ്മയുടെ പ്രഥമ വനിതാ പ്രസിഡൻ്റ് ശ്വേതാ മേനോന് ജന്മനാട്ടിൽ സ്വീകരണം നൽകി. തിരൂർ വാഗൺ ട്രാജഡി സ്മാരക കേന്ദ്രത്തിലായിരുന്നു സ്വീകരണ പരിപാടി സംഘടിപ്പിച്ചത്. തിരൂർ പൗരാവലിയും തിരുന്നാവായ മാമാങ്കം മെമ്മോറിയൽ ട്രസ്റ്റും ചേർന്നാണ് സ്വീകരണ പരിപാടി ഒരുക്കിയത്. വെട്ടത്ത്നാട്ടിലാണ് ശ്വേതാമേനോൻ കുട്ടിക്കാലം ചെലവഴിച്ചത്. സ്വീകരണപരിപാടിയിൽ പൗരാവലിക്ക് വേണ്ടി എഴുത്തുകാരിയും തിരൂർ നഗരസഭാ ആരോഗ്യ സ്‌റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സണുമായ ഫാത്തിമത്ത് സജ്ന ശ്വേതാ മേനോന് പൊന്നാടയണിയിച്ചു. മാമാങ്കം മെമ്മോറിയൽ ട്രസ്റ്റ് ചെയർമാനും സ്വീസ് എഡ്ടെക് ഫൗണ്ടറുമായ സി.പി.എം ഹാരിസ് ഉപഹാരം കൈമാറി. കെ.പി.ഒ.റഹ്മത്തുള്ള,ബഷീർ പുത്തൻവീട്ടിൽ, ഉമ്മർ ചിറക്കൽ, കെ.കെ.റസാഖ് ഹാജി, അബ്ദുൽഖാദർ കൈനിക്കര, റഷീദ് പൂവത്തിങ്ങൽ, റിഫാഷെലീസ്, ഹനീഫ് ബാബു, സി.കെ.ജെർഷാദ്, വാഹിദ് പല്ലാർ, സതീഷ് ബാബു,സതീഷ് കളിച്ചാത്ത്, അഷ്ക്കർ, ബാവ എന്നിവർ സംസാരിച്ചു


Post a Comment

Previous Post Next Post