പാലക്കാട് : പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുന്നറിയിപ്പ് നല്‍കിയ ആദ്യ ബോംബുകളില്‍ ഒന്ന് പൊട്ടി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാറിന് എതിരെ പീഡന പരാതിയുമായി യുവതി രംഗത്തെത്തി. പാലക്കാട് സ്വദേശിയായ യുവതിയാണ് പരാതി നല്‍കിയത്.
പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനാണ് യുവതി പരാതി നല്‍കിയത്. ഇ-മെയില്‍ വഴിയുള്ള പരാതി കിട്ടിയിട്ടുണ്ടെന്ന കാര്യം രാജീവ് ചന്ദ്രശേഖര്‍ യുവതിയെ അറിയിച്ചിട്ടുണ്ട്. രണ്ടുദിവസം മുമ്പ് ലഭിച്ച പരാതി പരിശോധിക്കാമെന്ന് ചന്ദ്രശേഖറിന്റെ ഓഫീസ് മറുപടി നല്‍കി. ബിജെപിക്കാര്‍ കണ്‍റോണ്‍മെന്റ് ഹൗസിലേക്ക് മാര്‍ച്ച നടത്തിയ കാളയെ രാജീവ് ചന്ദ്രശേഖറിന്റെ വീട്ടിലേക്ക് നടത്തിക്കുമെന്ന് ഇന്നലെ വിഡി സതീശന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. 48 മണിക്കൂറിനകം പ്രമുഖ ബിജെപി നേതാവിനെതിരായ വിവരങ്ങള്‍ പുറത്ത് വിടുമെന്ന് സന്ദീപ് വാര്യറും വ്യക്തമാക്കിയിരുന്നു.
എന്നാല്‍, നേരത്തേ നേതൃത്വത്തിന് പരാതി നല്‍കിയിരുന്നതായും യുവതി വെളിപ്പെടുത്തിയിട്ടുണ്ട്. ബിജെപി – ആര്‍എസ്എസ് നേതാക്കള്‍ക്ക് പരാതി നല്‍കിയെങ്കിലും അവഗണിക്കുകയായിരുന്നു. പരാതിയുമായി ആദ്യം ആര്‍എസ്എസ് നേതാവ് ഗോപാലന്‍കുട്ടി മാസ്റ്ററെ കണ്ടിരുന്നു. വി. മുരളീധരന്‍, എം.ടി രമേശ് എന്നിവര്‍ക്ക് നല്‍കിയ പരാതിയില്‍ ഒരു നടപടിയും ഉണ്ടായില്ല. നടപടി എടുക്കാമെന്ന് പറഞ്ഞെങ്കിലും പിന്നീട് ഒന്നും ഉണ്ടായില്ല.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള പ്രതിഷേധ പ്രകടനങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കാനുള്ള അര്‍ഹത കൃഷ്ണകുമാറിനില്ല. കൃഷ്ണകുമാറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നും യുവതിയുടെ പരാതിയില്‍ ആവശ്യപ്പെടുന്നു.