Trending

ജയിലിൽ കിടക്കുന്ന ഭർത്താവിനെ ജാമ്യത്തിൽ എടുക്കാം എന്ന് പറഞ്ഞ് യുവതിയെ പീഡിപ്പിച്ച സംഭവം: ആറു പേർ പിടിയിൽ

 പെരിന്തല്‍മണ്ണ: ജയിലില്‍ കിടക്കുന്ന ഭര്‍ത്താവിനെ ജാമ്യത്തിലെടുക്കാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ ആറുപേര്‍ അറസ്റ്റില്‍. മഞ്ചേരി സ്വദേശിയായ യുവതിയെ പെരിന്തല്‍മണ്ണയിലെ ലോഡ്ജിലെത്തിച്ചു പീഡിപ്പിച്ചെന്നാണു ആരോപണം. പീഡനത്തിന് ഒത്താശ ചെയ്ത ദമ്പതികളും ലോഡ്ജ് നടത്തിപ്പുകാരനും അടക്കമുള്ളവരാണ് അറസ്റ്റിലായത്. ലോഡ്ജ് നടത്തിപ്പുകാരന്‍ മണ്ണാര്‍ക്കാട് അരിയൂര്‍ ആര്യമ്പാവ് കൊളര്‍മുണ്ട വീട്ടില്‍ രാമചന്ദ്രന്‍ (63), തിരൂര്‍ വെങ്ങാലൂര്‍ കുറ്റൂര്‍ അത്തന്‍പറമ്പില്‍ റെയ്ഹാന്‍ (45), കൊപ്പം വിളയൂര്‍ സ്വദേശി കണിയറക്കാവ് താമസിക്കുന്ന മുണ്ടുക്കാട്ടില്‍ സുലൈമാന്‍ (47), കുന്നക്കാവ് പുറയത്ത് സൈനുല്‍ ആബിദീന്‍ (41), പയ്യനാട് തോരന്‍ വീട്ടില്‍ ജസീല (27), ഇവരുടെ ഭര്‍ത്താവ് പള്ളിക്കല്‍ ബസാര്‍ ചോലക്കല്‍ കൂറായി വീട്ടില്‍ സനൂഫ് (36) എന്നിവരെയാണു പെരിന്തല്‍മണ്ണ പോലിസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാമചന്ദ്രനും ജസീലയും സനൂഫും ഗൂഢാലോചന നടത്തി യുവതിയെ പെരിന്തല്‍മണ്ണയിലെ ലോഡ്ജിലെത്തിച്ചെന്ന് പോലിസ് പറയുന്നു. ഇവിടെവച്ചു രാമചന്ദ്രനും റെയ്ഹാനും സുലൈമാനും സൈനുല്‍ ആബിദീനും ചേര്‍ന്നു പീഡിപ്പിച്ചു. മറ്റു പ്രതികളില്‍നിന്നു രാമചന്ദ്രന്‍ പണം കൈപ്പറ്റിയ ശേഷം ജസീലയും സനൂഫുമായി വീതിച്ചെടുത്തെന്നും പോലിസ് പറഞ്ഞു. പീഡനത്തിന് ഇരയായ യുവതിയുടെ ഭര്‍ത്താവ് തട്ടിക്കൊണ്ടുപോകല്‍ കേസില്‍ പ്രതിയായാണ് ജയിലില്‍ കഴിയുന്നത്.


Post a Comment

Previous Post Next Post