കണ്ണൂർ യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പില് ചരിത്ര വിജയവുമായി എംഎസ്എഫ് ചരിത്രത്തിലാദ്യമായി രണ്ട് മൈനര് സീറ്റുകളില് വിജയം. കാസര് കോട്, വയനാട് പ്രതിനിധികളാണ് എംഎസ്എഫ് പ്രവര് ത്തകര് വിജയിച്ചത്. കാസർകോട് ജില്ലാ എക്‌സിക്യൂട്ടീവ് അംഗമായി ഫിദ എംടിപിയും വയനാട് ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായി മുഹമ്മദ് നിഹാലും വിജയിച്ചു.
ഒരു വോട്ടിനാണ് ഫിദ വിജയിച്ചത്. നറുക്കെടുപ്പിലൂടെയാണ് മുഹമ്മദ് നിഹാൽ വിജയിച്ചത്. എംഎസ്എഫ്-കെഎസ്യു മുന്നണി ചെങ്കോട്ട പിളർത്തിയെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡൻ്റ് പി കെ നവാസ് ഫേസ്ബുക്കിൽ പങ്കുവെച്ചു.