Trending

വീൽചെയറിൽ ചികിത്സയ്ക്കായി കൊണ്ടുവന്ന മോഷണക്കേസ് പ്രതി മുങ്ങി. ഒടുവിൽ പോലീസ് വീണ്ടും പൊക്കി.

 കൊച്ചി: എറണാകുളം മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ച മോഷണക്കേസ് പ്രതി ചാടിപ്പോവുന്ന ദൃശ്യങ്ങൾ പുറത്ത്. തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് മെഡിക്കൽ കോളേജിൽ നിന്നും ചാടിപ്പോയത്. ഇതര സംസ്ഥാനക്കാരനായ പ്രതിയെ ആലുവ കങ്ങരപ്പടിയിൽ നിന്നാണ് പൊലീസ് പിടികൂടിയത്.


ആശുപത്രിയിലെത്തിച്ചപ്പോഴാണ് വീൽചെയറിലിരുന്ന പ്രതി ഓടിപ്പോയത്. മെട്രോ നിർമാണം നടത്തുന്നയിടത്ത് മോഷണം നടത്തിയ കേസിലാണ് പ്രതി അറസ്റ്റിലായത്. അറസ്റ്റിലായ പ്രതിക്ക് കോടതി നിർദേശപ്രകാരം ചികിത്സ നൽകാനാണ് ആശുപത്രിയിലെത്തിയത്. എംആർഐ സകാനിം​ഗ് ചെയ്യാനായിരുന്നു ഡോക്ടർമാരുടെ നിർദേശം. ഇതിനായി പ്രതിയെ വീൽചെയറിലിരുത്തി പൊലീസ് കൗണ്ടറിനടുത്തേക്ക് നീങ്ങിയതോടെ പ്രതി ഓടിയിറങ്ങുകയായിരുന്നു. പിന്നാലെ പൊലീസ് ഓടിയെങ്കിലും ആശുപത്രി ​ഗേറ്റ് കടന്ന് പ്രതി രക്ഷപ്പെട്ടു. പിന്നീട് രണ്ടുമണിക്കൂറിനു ശേഷമാണ് പ്രതിയെ കങ്ങരപ്പടിയിൽ നിന്നും പിടിച്ചത്. അറസ്റ്റിലായ പ്രതിയെ റിമാൻ്റ് ചെയ്തു.

Post a Comment

Previous Post Next Post