Trending

തനിക്കെതിരെ സമൂഹമാധ്യമങ്ങളിൽ നടക്കുന്നത് വ്യാജ പ്രചരണം : രാഹുൽ മാങ്കൂട്ടത്തിൽ

 പാലക്കാട് :തനിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ നടക്കുന്നത് വ്യാജപ്രചാരണമെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. കാലങ്ങളായി ഇത്തരം പ്രചാരണങ്ങൾ തനിക്കെതിരെയുണ്ടെന്നും ഇവ തന്നെ ബാധിക്കില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.


ല സ്ത്രീകളുടെയും പേരുകൾ പറയുന്നുണ്ടെന്ന് പറഞ്ഞ രാഹുൽ,  മുഖമില്ലാത്തവർ പറയുന്നത് ആര് ശ്രദ്ധിക്കുന്നുവെന്നും ചോദിച്ചു. തനിക്കെതിരെ അപവാദപ്രചാരണങ്ങൾ പതിവാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. നിയമ വിരുദ്ധമായ എന്തെങ്കിലും കാര്യങ്ങളുണ്ടോ എന്നും ചോദിച്ചു. ആർക്കെതിരെയും പറയാൻ പറ്റുന്ന കാര്യങ്ങളാണ് ഉയരുന്നത്. പല സ്ത്രീകളുടെയും പേരുകൾ പറയുന്നു. നിയമവിരുദ്ധമായി എന്തെങ്കിലും കാര്യങ്ങളെക്കുറിച്ച് പറയുന്നവർക്ക് അറിവുണ്ടോ? മുഖമില്ലാതെ നടത്തുന്ന പ്രവർത്തനങ്ങൾ എത്ര കാലമായി തുടങ്ങിയിട്ട്. ഓരോ മാസവും ഓരോ കാര്യങ്ങൾ പറയുന്നു, രാഹുൽ പറഞ്ഞു. ആഭ്യന്തര വകുപ്പിൻറെ കുത്തഴിഞ്ഞ സംവിധാനം കാരണം ആർക്കും ആരെക്കുറിച്ചും എന്തും പറയാം എന്ന അവസ്ഥയാണുള്ളത് . ‘Who cares’ എന്നുപറഞ്ഞാണ് രാഹുൽ  പ്രതികരണം അവസാനിപ്പിച്ചത്.

Post a Comment

Previous Post Next Post