Trending

നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായി കാന്തപുരം ഉസ്താദിന് അറിയിപ്പ് ലഭിച്ചു

 യമൻ :നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കി. കാന്തപുരം എ. പി. അബൂബക്കർ മുസ്ലിയാർക്ക് അറിയിപ്പ് ലഭിച്ചു. എന്നാല്‍ ഉടൻ മോചിതയാകില്ല.



ശിക്ഷാ ഇളവിന്റെ കാര്യത്തില്‍ ചർച്ച തുടരും.കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലിനെ തുടര്‍ന്ന് നമിഷ പ്രിയയുടെ കേസില്‍ അടിയന്തര യോഗം ചേർന്നിരുന്നു. നിമിഷ പ്രിയയുടെ വധശിക്ഷ രണ്ട് ദിവസത്തിനുള്ളില്‍ നടക്കാനിരിക്കേ, യെമനിലെ പ്രധാന സൂഫി പണ്ഡിതനായ ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീളുമായി കാന്തപുരം സംസാരിക്കുകയായിരുന്നു. പിന്നീട് വധശിക്ഷ താല്‍ക്കാലികമായി മാറ്റിവച്ചിരുന്നു.

2017 ജൂലൈ 25നാണ് യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹദിയെയാണ് നിമിഷ പ്രിയ കൊലപ്പെടുത്തിയത്. പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂരപീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിമിഷയുടെ വാദം. തലാലിന് അമിത ഡോസ് മരുന്ന് കുത്തിവെച്ചാണ് കൊലപ്പെടുത്തിയത്.

തുടര്‍ന്ന് മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിക്കുകയായിരുന്നു. നിമിഷ പ്രിയ തലാലിന്റെ ഭാര്യയാണെന്നതിന് യെമനില്‍ രേഖകളുണ്ടായിരുന്നു.

Post a Comment

Previous Post Next Post