കേന്ദ്ര നയങ്ങൾക്കെതിരെ സംയുക്ത തൊഴിലാളി യൂണിയനുകൾ നടത്തുന്ന ദേശീയ പണിമുടക്ക് തുടരുകയാണ്. പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തെ കെഎസ്ആർടിസി ബസുകളടക്കം സർവീസ് നിർത്തിവെച്ചതോടെ യാത്രക്കാർ വലഞ്ഞു. ഇതിനിടെ ഹെൽമെറ്റ് ധരിച്ച് വാഹനമോടിച്ച കെഎസ്ആർടിസി ഡ്രൈവറുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായി. പത്തനംതിട്ടയിൽ നിന്നും കൊല്ലത്തിനു സർവീസ് പോയ ബസിലെ ഡ്രൈവർ ഷിബു തോമസ് ആണ് ഹെൽമെറ്റ് ധരിച്ചു വണ്ടി ഓടിച്ചത്
ഹെൽമെറ്റ് ധരിച്ച് കെഎസ്ആർടിസി ഓടിച്ച് ഡ്രൈവർ. പണിമുടക്ക് അനുകൂലികൾ കല്ലെറിഞ്ഞാൽ തല സൂക്ഷിക്കാൻ വേണ്ടി
byMalayalima news
•
0