Trending

ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് കോൺഗ്രസ് മാർച്ച് നടത്തി.

 ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി. അഴിമതിയും പിൻവാതിലും നിയമങ്ങളും മുഖമുദ്രയാക്കിയ എൽഡിഎഫ് സർക്കാർ മറ്റ് മേഖലകളെ പോലെ ആരോഗ്യ രംഗത്തെയും തകർത്തു, ജനങ്ങളെ ശത്രുക്കളായി കാണുന്ന, നാടിന് അപമാനമായ ആരോഗ്യ ആരോഗ്യം മന്ത്രി രാജിവെക്കണമെന്നും കെ പി സി സി സെക്രട്ടറി കെ പി നൗഷാദലി. 

ആരോഗ്യ രംഗത്തെ സർക്കാറിൻ്റെ അനാസ്ഥയ്ക്കും കെടുകാര്യസ്ഥതയ്ക്കുമെതിരേയായിരുന്നു സമരം. കെ.എം ഉമ്മർ, കെ.ബാലകൃഷ്ണൻ കിടാവ്, നിജേഷ് അരവിന്ദ്, കെ.രാജീവന്, ആറോട്ടിൽ കിഷോർ, കെ.പി ശ്രീജിത്, പി.പി നൗഷീർ, ടി.കെ. രാജേന്ദ്രൻ, അഗസ്റ്റിൻ കാരക്കട, പി മുരളീധരൻ നമ്പൂതിരി, സമദ് മാസ്റ്റർ, ആർ ഷഹിൻ, വൈശാഖ് കണ്ണോറ, ടി.എം വരുൺ കുമാർ തുടങ്ങിയ നേതാക്കൾ സംസാരിച്ചു. 

എ.പി ഷാജി, ടി.കെ ചന്ദ്രൻ, കെ.കെ സുരേഷ്, സുനിൽ കൊളക്കാട്, വി.സി വിജയൻ, നാസർ ഉണ്ണികുളം, വിജയൻ പൊയിൽ, ജോസ് വെളിയത്ത്, സി.എച്ച് സുരേന്ദ്രൻ, പി.പി ശ്രീധരൻ, ബിന്ദു കോറോത്ത് എന്നിവർ നേതൃത്വം നൽകി. നൽകി. മാർച്ചിന് നിരവധി പേർ പങ്കെടുത്തു.


Post a Comment

Previous Post Next Post