കൊച്ചി: എംഡിഎംഎയുമായി പിടിയിലായ യൂട്യൂബർ റിൻസി മുംതാസിനെയും ആൺസുഹൃത്ത് യാസർ അറഫത്തിനെയും റിമാൻഡ് ചെയ്തു. പതിനാലു ദിവസത്തേക്കാണ് രണ്ടുപേരെയും തൃക്കാക്കര കോടതി റിമാൻഡ് ചെയ്തത്. കോടതിയിൽ ഹാജരാക്കുന്ന സമയത്തും പ്രതികൾക്ക് യാതൊരു കൂസലുമുണ്ടായിരുന്നില്ല. കോടതിയിൽ ഹാജരാക്കുന്നതിനിടെ റിൻസി ക്യാമറയ്ക്ക് നേരെ അശ്ലീല ആംഗ്യം കാണിക്കുകയും ചെയ്തു.
കോഴിക്കോട് സ്വദേശിനിയാണ് റിൻസി മുംതാസ്. പാലച്ചുവട്ടിലെ ഫ്‌ളാറ്റിൽ നിന്നാണ് യുവതിയും സുഹൃത്തും പിടിയിലായത്. 22 ഗ്രാം എംഡിഎംഎ ഇവരുടെ പക്കൽനിന്നും പിടിച്ചെടുത്തിട്ടുണ്ട്. പാലച്ചുവടിലെ ഈ ഫ്ലാറ്റ് കേന്ദ്രീകരിച്ചായിരുന്നു ലഹരി വിൽപന.
ഒബ്സക്യൂറ എൻറർടെയിൻമെൻറ്സ് എന്ന സ്ഥാപനത്തിൻറെ മാർക്കറ്റിങ് ഹെഡ് കുടിയാണ് റിൻസി. ആടുജീവിതം, കാട്ടാളൻ, മാർക്കോ തുടങ്ങിയ ചിത്രങ്ങൾക്കായി റിൻസി പ്രവർത്തിച്ചിട്ടുണ്ട്. ഉണ്ണിമുകുന്ദൻറെ പേഴ്സണൽ മാനേജർ ആണ് റിൻസി എന്ന തരത്തിൽ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ഉണ്ണിമുകുന്ദൻ തന്നെ ഇത് നിഷേധിച്ച് രംഗത്തുവന്നിരുന്നു.