മുംബൈ: ഭ
ർത്താവിന് ശാരീരിക ബന്ധംനിഷേധിക്കുന്നത് ഭാര്യയുടെ ഭാഗത്തുനിന്നുള്ള ക്രൂരതയാണെന്ന് ബോംബെ ഹൈക്കോടതി. ഭർത്താവിനെ സുഹൃത്തുക്കളുടെ മുന്നിൽ വച്ച് ചെറുതാക്കി കാണിക്കുന്നതും പരസ്ത്രീ ബന്ധം ആരോപിക്കുന്നതും ഹിന്ദു വിവാഹനിയമപ്രകാരം വിവാഹമോചനത്തിന് കാരണമാക്കാമെന്നും കോടതി വ്യക്തമാക്കി. ഭർത്താവിന് വിവാഹമോചനം അനുവദിച്ച പൂനെ കുടുംബകോടതി വിധിയെ ചോദ്യം ചെയ്ത് ഭാര്യ നൽകിയ അപ്പീലാണ് ഹൈക്കോടതി പരിഗണിച്ചത്. 2023 ഡിസംബറിലാണ് ഇരുവരും വിവാഹിതരായത്. 2024 ഡിസംബറിൽ വേർപിരിഞ്ഞു ജീവിക്കാൻ തുടങ്ങി. 2024 ജൂലൈയിൽ ഭർത്താവിനും കുടുംബത്തിനും എതിരെ വിവിധ വകുപ്പുകൾ പ്രകാരം ഭാര്യ കേസ് കൊടുത്തു. അതിനിടയിൽ ഭർത്താവ് വിവാഹമോചന ഹരജി ഫയൽ ചെയ്തു. ഭാര്യ എതിർത്തെങ്കിലും കുടുബ കോടതി വിവാഹമോചനം അനുവദിച്ചു. ശാരീരിക ബന്ധം പുലർത്താൻ പോലും ഭാര്യ സമ്മതിച്ചില്ലെന്ന ഭർത്താവിന്റെ വാദം അംഗീകരിച്ചായിരുന്നു ഉത്തരവ്. വിധി ഇപ്പോൾ ഹൈക്കോടതിയും ഇത് ശരിവച്ചു