Trending

മഞ്ഞപ്പിത്തം ബാധിച്ചു ചികിത്സ കിട്ടാതെ മരിച്ച കുട്ടിയുടെ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടത്തിനായി പുറത്തെടുത്തു

 മലപ്പുറം പാങ്ങിൽ മരിച്ച ഒരു വയസുകാരന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പുറത്തെടുത്തു.  മഞ്ചേരി മെഡിക്കൽ കോളജിലാണ് പോസ്റ്റ്മോർട്ടം. അശാസ്ത്രീയ ചികിത്സ പ്രോത്സാഹിപ്പിക്കുന്ന കോട്ടക്കൽ സ്വദേശി ഹിറ അറീറ- നവാസ് ദമ്പതികളുടെ കുട്ടിയാണ് മരിച്ചത്. കുഞ്ഞ് ചികിത്സ ലഭിക്കാതെ മരിച്ചു എന്നാണ് പരാതി.


ഇന്നലെ മരിച്ച കുഞ്ഞിൻ്റെ കബറടക്കം ഇന്ന് രാവിലെയാണ് നടന്നത്. പരാതി ഉയർന്നതോടെ ഇന്ന് രാത്രിയോടെ കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മാർട്ടതിനായി പുറത്തെടുത്തു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മൃതദേഹം മാറ്റി. നാളെ പോസ്റ്റ്മോർട്ടം നടക്കും. പടിഞ്ഞാറ്റുമുറി ജുമാമസ്‌ജിദിൽ ആയിരുന്നു കുട്ടിയുടെ മൃതദേഹം ഖബറടക്കിയത്. വാടകക്ക് താമസിക്കുന്ന കോട്ടക്കലിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. പാല് കുടിച്ചതിനു പിന്നാലെ കുട്ടി കുഴഞ്ഞുവീണു മരിച്ചു എന്നാണ് കുടുംബം പറയുന്നത്.

കുഞ്ഞിൻ്റെ മരണത്തിൽ ദുരൂഹത ആരോപിച്ചു കോട്ടക്കൽ സ്വദേശി ഹംസത്ത് പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്

Post a Comment

Previous Post Next Post