Trending

പേരാമ്പ്രയിൽ വീണ്ടും കല്യാണ വീട്ടിലെ പണപ്പെട്ടിയിൽ മോഷണം

 പേരാമ്പ്ര: വിവാഹ സൽക്കാരത്തിൽ വിരുന്നിനെത്തുന്നവർ സമ്മാനിക്കുന്ന പണം കവർച്ച ചെയ്തുതുകൊണ്ട് പോവുന്നത് പതിവാകുന്നു . പേരാമ്പ്രയിൽ വീണ്ടും വിവാഹവീട്ടിൽ പണപ്പെട്ടിയിൽ മോഷണം. കവറുകൾ കാണാനില്ല.


കടിയങ്ങാട് പാലത്തിനടുത്തെ പിണങ്ങോട്ട് ഹൗസിൽ ഫൈസലിൻ്റെ വീട്ടിലാണ് കള്ളൻ കയറിയത്. ഫൈസലിൻ്റെ മകൾ ഫിദയുടെ വിവാഹം ആയിരുന്നു . ശനി ഞായർ ദിവസങ്ങളിലായിരുന്നു വിവാഹ വിരുന്ന് സംഘടിപ്പിച്ചത്. ഇന്നലെ രാവിലെ പെട്ടിതുറന്നപ്പോഴാണ് നിക്ഷേപിച്ച കവറുകൾ കാണാനില്ലെന്ന് മനസിലായത്.

രണ്ട് പെട്ടികളാണ് വെച്ചിരുന്നത്. വിവാഹ വീടിന്റെ പുറത്തെ വരാന്തയിൽ വെച്ച പെട്ടിയിൽ പണം ഉണ്ടെങ്കിലും അകത്തുവെച്ച പെട്ടിയിൽ സ്ത്രീകൾ സമ്മാനിച്ച പണ കവറുകളാണ് കാണാതായത്. പെട്ടിയുടെ ഡോർ മുറിച്ച് മാറ്റിയാണ് പണം കവർന്നത്. പേരാമ്പ്ര പൊലീസിൽ കുടുംബം പരാതി നൽകിയിട്ടുണ്ട്.

Post a Comment

Previous Post Next Post