Trending

ചരിത്രപ്രസിദ്ധമായ കോഴി കളിയാട്ട മറിയിച്ചു. പൊയ് കുതിരാ സംഘങ്ങൾ ഊരു ചുറ്റുന്നത് ആരംഭിച്ചു.

 മൂന്നിയൂർ : കളിയാട്ടക്കാവ്‌ അമ്മാഞ്ചേരി ഭഗവതീക്ഷേത്രത്തിലെ കോഴിക്കളിയാട്ടമറിയിച്ച്‌ പൊയ്‌ക്കുതിരാസംഘങ്ങൾ ഊരുചുറ്റുന്നത്‌ ആരംഭിച്ചു. കളിയാട്ടത്തിനുള്ള ഒരുക്കങ്ങൾ കളിയാട്ടക്കാവിലും വിവിധ ദേശങ്ങളിലും നടക്കുന്നു വരുന്നു. 30-ന്‌ വെള്ളിയാഴ്ചയാണ്‌ കോഴിക്കളിയാട്ടം. വിവിധ ദേശങ്ങളിൽനിന്നുള്ള പൊയ്‌ക്കുതിരാസംഘങ്ങൾ കോഴിക്കളിയാട്ടദിവസം കളിയാട്ടക്കാവിലെത്തും. കുരുത്തോല, മുള, തുണി തുടങ്ങിയവ ഉപയോഗിച്ചാണ്‌ പൊയ്‌ക്കുതിരകളെ ഉണ്ടാക്കുന്നത്‌. കളിയാട്ടത്തോടനുബന്ധിച്ച്‌ നടക്കാറുള്ള കാർഷികച്ചന്തയിലേക്ക്‌ കച്ചവടക്കാർ ഇതിനകം എത്തി. മഞ്ഞപ്പിത്തമടക്കമുള്ള രോഗങ്ങൾ പടരുന്നത്‌ തടയുന്നതിനായി കച്ചവടക്കാർക്ക്‌ കർശന നിർദേശങ്ങൾ ആരോഗ്യവകുപ്പുനൽകി. പരിശോധനകൾ ഉണ്ടാകുമെന്നും നിർദേശങ്ങൾ പാലിക്കാതെയും അനധികൃതമായും കച്ചവടങ്ങൾ നടത്തുന്നവർക്കെതിരേ നടപടികൾ ഉണ്ടാകുമെന്നും മൂന്നിയൂർ ഗ്രാമപ്പഞ്ചായത്ത്‌ ആരോഗ്യവകുപ്പ്‌ അറിയിച്ചു.


Post a Comment

Previous Post Next Post