പേരാമ്പ്ര: പൈതോത്ത് കോർത്ത് സദാനന്ദൻറ്റെ വീട്ടിൽ മകളുടെ വിവാഹത്തിനോടാനുബന്ധിച്ചു 17, 18 തിയ്യതികളിൽ നടന്ന
വിവാഹ സൽക്കാരത്തിന് വന്ന ഗസ്റ്റുകൾ വധു വിന് നൽകുന്ന ക്യാഷ് കവറുകൾ ഇട്ടുവെക്കുന്ന പണമടങ്ങിയ പെട്ടി ഉൾപ്പെടെ വാതിൽ കുത്തി തുറന്നു മോഷണം നടത്തി.
പേരാമ്പ്ര പോലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡ് സ്ഥലം പരിശോധിച്ചു. ലക്ഷ കണക്കിന് രൂപ ബോക്സിൽ ഉണ്ടാവാൻ സാധ്യത ഉണ്ട്. വിവാഹം നടന്നു ക്യാഷ് അടങ്ങിയ പെട്ടി വീടിൻ്റെ ഓഫീസ് റൂമിൽ വെച്ച് പൂട്ടി . 18 രാത്രി യിൽ വാതിൽ കുത്തി തുറന്നാണ് മോഷണം നടത്തിയത്
പേരാമ്പ്ര എംഎൽഎ ടി പി രാമകൃഷ്ണൻ സ്ഥലം സന്ദർശിച്ചു. അന്വേഷണം ഊർജിതമാക്കാൻ പോലീസിനോട് ആവശ്യപ്പെട്ടു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ ബിന്ദു, വൈസ് പ്രസിഡണ്ട് വി എം അനൂപ് കുമാർ വാർഡ് മെമ്പർ കെ പി സജീഷ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.