ബാലുശേരി പറമ്പിന് മുകളിൽ ലോറിയിടിച്ച് മരിച്ച ഉള്ളിയേരി മാമ്പൊയിൽ കുറ്റിയേരി പറ്റമ്മൽ മുഹമ്മദ് ഫാസിലിൻ്റെ (25) ഖബറടക്കം ഇന്ന് ഉള്ള്യേരി ജുമാമസ്ജിദിൽ നടക്കും. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം ഉള്ള്യേരി സമന്വയ ഓഡിറ്റോറിയത്തിൽ 1.30 ന് പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് 2.30നാണ് ഖബറടക്കം നടക്കുക.
മലബാർ ഗോൾഡിലെ ജീവനക്കാരനായ ഫാസിൽ ഉള്ളിയേരിയിൽ നിന്നും ബാലുശ്ശേരി ഭാഗത്തുകൂടി കോഴിക്കോട് ഭാഗത്തേക്ക് ബൈക്കിൽ" ഇന്നലെ ഉച്ചയോടെ അപകടമുണ്ടായത്. ലോറി മറ്റൊരു വാഹനത്തെ മറികടന്ന് കയറിയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഫാസിലിൻ്റെ പിതാവ് കാസിം, മാതാവ് ആരിഫ, സഹോദരൻ അഫ്‌സൽ.