ആലപ്പുഴ: ഇലഞ്ഞിപ്പറമ്പ് ക്ഷേത്രത്തിലെ അന്നദാനത്തോടനുബന്ധിച്ച് അച്ചാർ വീണ്ടും ലഭിച്ചില്ലെന്ന് ആരോപിച്ചു ഭാരവാഹിക്കു മർദ്ദനം. അക്രമം കണ്ട് തടയാൻ ശ്രമിച്ച ഭാര്യയെയും ഇഷ്ടിക ഉപയോഗിച്ച് ആക്രമിച്ചു. ആലപ്പുഴ സ്റ്റേഡിയം വാർഡ് സ്വദേശിയും ക്ഷേത്രം ഭാരവാഹിയുമായ രാജേഷിനും ഭാര്യ അർച്ചനയ്ക്കും ആണ് മർദനമേറ്റത്. സംഭവത്തിൽ ആലപ്പുഴ സ്വദേശി അരുണിനെതിരെ പോലീസ് കേസെടുത്തു. ആലപ്പുഴ നഗരത്തിൽ തന്നെയാണ് ക്ഷേത്രം. പല ദിവസങ്ങളിലായി പല ആളുകളാണ്അന്നദാനം നൽകിയത് അർച്ചനയും രാജേഷും അന്നദാനം നടത്തിയ ദിവസമാണ് സംഭവം നടന്നത്.