Trending

പ്രശസ്ത ക്രിമിനൽ അഭിഭാഷകൻ ബി എ ആളൂർ അന്തരിച്ചു

 പ്രശസ്ത ക്രിമിനൽ അഭിഭാഷകൻ ബി എ ആളൂർ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കിഡ്‌നി സംബന്ധമായ അസുഖത്തിന് ചികിത്സയിൽ കഴിയവേ അന്ത്യം. ആളൂർ അതീവ ഗുരുതരാവസ്ഥയിലെന്ന് ആശുപത്രി അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. നിരവധി വിവാദമായ ഇലന്തൂർ. രണ്ട് വർഷത്തിലേറെയായി വൃക്കരോഗത്തിന് ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം അസുഖം മൂർച്ഛിക്കുകയായിരുന്നു. ബിജു ആൻ്റണി ആളൂർ എന്നാണ് ഇദ്ദേഹത്തിൻ്റെ മുഴുവൻ പേര്. തൃശ്ശൂർ സ്വദേശിയാണ്. നടി ആക്രമിക്കപ്പെട്ട കേസിൽ ആദ്യഘട്ടത്തിൽ പൾസർ സുനിയുടെ അഭിഭാഷകനായി അദ്ദേഹം കോടതിയിൽ ഹാജരായിട്ടുണ്ട്.


Post a Comment

Previous Post Next Post