പത്തനംതിട്ട: വിദ്യാർത്ഥികൾ സ്കൂളിലേക്ക് മദ്യം കൊണ്ടു വന്നു പത്താം ക്ലാസ് പരീക്ഷയ്ക്ക് മദ്യവുമായി എത്തിയ നാല് വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് നൽകാൻ ഒരുങ്ങി ആറന്മുള പോലീസ് പത്തനംതിട്ടയിൽ ആണ് സംഭവം. കോഴഞ്ചേരിക്ക് അടുത്ത സ്കൂളിലാണ് ബുധനാഴ്ച മദ്യവുമായി വിദ്യാർത്ഥികൾ വന്നത് പരീക്ഷ കഴിഞ്ഞത് ആഘോഷിക്കാനാണ് സ്കൂളിലേക്ക് മദ്യം കൊണ്ടുവന്നത് ഇവർക്ക് പോലീസ് കൗൺസിലിംഗ് നൽകും.
മറ്റൊരു വിദ്യാർത്ഥിയുടെ ബാഗിൽ നിന്നും മുത്തശ്ശിയുടെ കൈവിരലിൽ ഇടുന്ന ആഭരണം കട്ടെടുത്ത് വിൽപ്പന നടത്തിയ പതിനായിരത്തോളം രൂപയും പിടിച്ചെടുത്തു വിദ്യാർത്ഥികൾക്ക് ആരാണ് മദ്യം വാങ്ങി നൽകിയത് എന്ന് അടക്കം വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് പോലീസ്. വിദ്യാർത്ഥിയുടെ കൈയിൽ നിന്നും സ്വർണാഭരണം വാങ്ങി പണം നൽകിയ കച്ചവടക്കാരനെയും പോലീസ് അന്വേഷിക്കുന്നുണ്ട്.