Trending

ഇനി കിണർ കുഴിക്കാനും അനുമതി വാങ്ങേണ്ടിവരും

 തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ജ​ല​ചൂ​ഷ​ണം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നി​യ​ന്ത്ര​ണ നി​ർ​ദേ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി ജ​ല ന​യ​ത്തി​ന്‍റെ ക​ര​ട്. വീ​ട്ടാ​വ​ശ്യ​ത്തി​ന് കി​ണ​ര്‍ കു​ഴി​ക്കാ​ൻ മു​ൻ​കൂ​ര്‍ അ​നു​മ​തി തേ​ടു​ന്ന​ത് അ​ട​ക്കം നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ര​ടി​ലു​ണ്ട്. ഭൂ​ഗ​ർ​ഭ ജ​ല​നി​ര​പ്പ് താ​ഴു​ന്ന​തി​നാ​ൽ കു​ഴ​ൽ​ക്കി​ണ​ർ കു​ഴി​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ നി​യ​ന്ത്രി​ക്ക​ണം. നി​ല​വി​ൽ നി​യ​ന്ത്ര​ണ​മു​ണ്ടെ​ങ്കി​ലും ക​ർ​ശ​ന​മ​ല്ല. ഭൂ​ജ​ല ഉ​ട​മ​സ്ഥാ​വ​കാ​ശം നി​യ​മ​പ​ര​മാ​യി സ​ർ​ക്കാ​രി​ൽ നി​ക്ഷി​പ്ത​മാ​ക്കി​യാ​ൽ ജ​ല​ചൂ​ഷ​ണം വ​ലി​യ​​തോ​തി​ൽ നി​യ​ന്ത്രി​ക്കാ​മെ​ന്ന് ക​ര​ടി​ൽ പ​റ​യു​ന്നു.


വാ​ണി​ജ്യ-​വ്യ​വ​സാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ജ​ല​ചൂ​ഷ​ണം ക​ർ​ശ​ന​മാ​യി ത​ട​യ​ണം. വീ​ടു​ക​ളി​ല​ട​ക്കം കി​ണ​ര്‍ കു​ഴി​ക്കാ​ൻ അ​നു​മ​തി വാ​ങ്ങ​ണം. വീ​ടു​ക​ളി​ൽ കു​ടി​വെ​ള്ള​ത്തി​നും പാ​ച​ക​ത്തി​നു​മാ​യി ഒ​രു ടാ​ങ്കും മ​റ്റ് ഗാ​ർ​ഹി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി മ​റ്റൊ​ന്നും സ്ഥാ​പി​ക്കാ​ൻ ന​യം നി​ർ​ദേ​ശി​ക്കു​ന്നു. മ​ഴ​വെ​ള്ള സം​ഭ​ര​ണി​യു​ടെ പ്ര​വ​ർ​ത്ത​നം ഉ​റ​പ്പാ​ക്ക​ണം.

വെ​ള്ള​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്ക​ൽ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ ബാ​ധ്യ​ത​യാ​ക്കും. കെ​ട്ടി​ട നി​കു​തി ശേ​ഖ​രി​ക്കു​ന്ന​തി​നൊ​പ്പം മ​ഴ​വെ​ള്ള സം​ഭ​ര​ണി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​വും ഉ​റ​പ്പാ​ക്ക​ണം. വ്യ​വ​സാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള ജ​ല​ത്തി​ന് ക​ന​ത്ത നി​യ​ന്ത്ര​ണം ക​ര​ടി​ലു​ണ്ട്. വെ​ള്ള​മെ​ടു​ക്കു​ന്ന സ്രോ​ത​സ്സു​ക​ൾ മു​ൻ​കൂ​ട്ടി അ​റി​യി​ച്ച് അ​നു​മ​തി തേ​ട​ണം. ജ​ല​ദൗ​ർ​ല​ഭ്യ മേ​ഖ​ല​ക​ളി​ൽ വെ​ള്ളം വ​ലി​യ അ​ള​വി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന വ്യ​വ​സാ​യ​ങ്ങ​ൾ​ക്ക് പ്ര​വ​ര്‍ത്ത​നാ​നു​മ​തി ന​ൽ​കി​ല്ല.

മോ​ട്ട​ർ പ​മ്പു​ക​ളു​പ​യോ​ഗി​ച്ച് ഭൂ​ജ​ല ചൂ​ഷ​ണം ന​ട​ത്തു​ന്ന​ത് നി​യ​ന്ത്രി​ക്ക​ണം. കൃ​ഷി​ക്കാ​യി വെ​ള്ളം മി​ത​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന ജ​ല​സം​ര​ക്ഷ​ണ ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്ക​ണം.

Post a Comment

Previous Post Next Post