തിരുവനന്തപുരം: ലൈംഗിക പീഡനക്കേസില്‍ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കി കോണ്‍ഗ്രസ്.പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് രാഹുലിനെ പുറത്താക്കിയത്. ഇതുസംബന്ധിച്ച് കെപിസിസി അദ്ധ്യക്ഷൻ സണ്ണി ജോസഫ് വാർത്താക്കുറിപ്പ് പുറത്തിറക്കി. എഐസിസിയുടെ അനുമതിയോടെയാണ് നടപടി. എംഎല്‍എ സ്ഥാനം സ്വയം ഒഴിയുന്നതാണ് ഉചിതമെന്നും കെപിസിസി അദ്ധ്യക്ഷൻ അറിയിച്ചു. അറസ്റ്റ് തടയണമെന്ന രാഹുലിന്റെ ആവശ്യവും കോടതി തള്ളി. അതിനാല്‍, ഏത് നിമിഷവും രാഹുലിനെ അറസ്റ്റ് ചെയ്‌തേക്കാം.
ബലാത്സംഗ കേസ്; രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി, തീരുമാനം ജാമ്യം നിഷേധിച്ചതിന് പിറകെ
byMalayalima news
•
0
