Trending

പോലീസിനെതിരെ വീണ്ടും പരാതി

 കണ്ണൂർ: കേരള പൊലീസിൻ്റെ മൂന്നാം മുറ

ആക്രമണത്തിനെതിരെ വീണ്ടും പരാതി ഉയരുന്നു. നാറാത്ത് സ്വദേശിയായ വർക്ക്ഷോപ്പ് ഉടമ അഷ്റഫാണ് പരാതി ഉന്നയിച്ചത്. ആരോപണങ്ങൾ ഏറെയുള്ള കണ്ണൂർ ടൗൺ എസ്എച്ച്‌ഒ ശ്രീജിത്ത് കൊടേരി മർദിച്ചുവെന്നാണ് പരാതി. വളപട്ടണം സ്റ്റേഷനിൽ വെച്ച് അഷ്റഫിൻ്റെ കർണപുടം അടിച്ചു തകർത്തെന്നാണ് പരാതി.

2017 ലാണ് സംഭവം. അന്ന് വളപട്ടണം സ്റ്റേഷനിലെ എസ്ഐ ആയിരുന്നു ശ്രീജിത്ത് കൊടേരി, അഷ്റഫിൻ്റെ വർക്ക്ഷോപ്പ് പ്രവർത്തിച്ചിരുന്നതിൻ്റെ മേൽവാടകയെ ചൊല്ലിയുള്ള പരാതി സ്റ്റേഷനിലെത്തി. ഇതേക്കുറിച്ച് സംസാരിക്കാൻ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ സമയത്താണ് ശ്രീജിത്ത് കൊടേരി അഷ്റഫിനെ ഇരു കൈകൾ കൊണ്ടും ചെവികളിൽ അടിച്ചത്. അടിയുടെ ആഘാതത്തിൽ അഷ്റഫിൻ്റെ കർണപുടം തകർന്നു. പിന്നാലെ 35 ശതമാനം കേൾവി ശക്തി നഷ്ടമായി.

സംഭവത്തിൽ അഷ്റഫ് മുഖ്യമന്ത്രി പിണറായി വിജയനും പൊലിസ് മേധാവിക്കും പരാതികൾ നൽകിയെങ്കിലും സ്വീകരിച്ചില്ല. പിന്നീട് കോടതി നിർദ്ദേശാനുസരണമാണ് കേസടുത്തതെന്നും അഷ്റഫ് പറഞ്ഞു. വ്യവസായിൽ നിന്ന് ഉപഹാരം വാങ്ങിയെന്നതടക്കമുള്ള ആരോപണങ്ങൾ നേരിടുന്ന ഉദ്യോഗസ്ഥനാണ് നിലവിൽ കണ്ണൂർ ടൗൺ എസ്എച്ച്ഒ.


Post a Comment

Previous Post Next Post