കാറിടിച്ച് കാല്‍നടയാത്രക്കാരി മരിച്ചു.പൂനത്ത് നെല്ല്യേരി കിഴക്കയില്‍ മീത്തല്‍ പുഷ്പ( 49)യാണ് ബാലുശ്ശേരി - കൂട്ടാലിട റോഡില്‍ ദേവിമുക്ക് കുതിരപ്പന്തി റോഡ് ജംക്ഷനില്‍ കാറിടിച്ച് മരിച്ചത്. രാത്രി വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്. ആദ്യം ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലും, പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാര്‍ ബാലുശ്ശേരി ഭാഗത്തേക്ക് വരികയായിരുന്നു. വിവിധ ലോണുകള്‍ ശരിയാക്കികൊടുക്കുകയും, എല്‍ഐസി ഏജന്റായും പ്രവര്‍ത്തിച്ചുവരികയായിരുന്ന പുഷ്പ ബാലുശ്ശേരിയിലെത്തുന്നവര്‍ക്കെല്ലാം സുപരിചിതയായിരുന്നു. അച്ഛന്‍ പരേതനായ കൃഷ്ണന്‍നായര്‍, അമ്മ പരേതയായ കല്യാണി. സോഹദരങ്ങള്‍ ഗോപി, ശശി, ശിവദാസന്‍, രാധ,ശോഭന, പരേതനായ ഗംഗാധരന്‍.