ചേളന്നൂർ: യുവതലമുറയിൽ പടർന്നുപിടിക്കുന്ന ലഹരിവ്യാപനത്തിനെതിരെ സാമൂഹമന:സാക്ഷിയെ ഉണർത്തുന്നതിൻ്റെ ഭാഗമായി
ഇരുവള്ളൂർ ശ്രീകൃഷ്ണ ബാലഗോകുലത്തിൻ്റെ അഭിമുഖ്യത്തിൽ ലഹരികെതിരെ അമ്മമാരുടെ കൂട്ടഉപവാസം സംഘടിപ്പിച്ചു. ഉപവാസ സമരം രാഷ്ട്രപതി വിശിഷ്ട സേവന പുരസ്ക്കാര ജേതാവ് അസി. സബ്ബ് ഇൻസ്പെക്ടർ സജിഷ കെ.പി.ഉദ്ഘാടനം ചെയ്തു. ബാലഗോകുലം താലൂക്ക് ഉപാധ്യക്ഷൻ സി.കെ. സോമൻ അധ്യക്ഷനായ ചടങ്ങിൽ ബാലഗോകുലം കോഴിക്കോട്ജില്ലാ ജോയിൻ്റ്' സെക്രട്ടറി ശ്രീരാജ് കുന്നമംഗലം മുഖ്യപ്രഭാഷണം നടത്തി . ഷൈജു പി.,ബാലകൃഷ്ണൻ കെ. , പഞ്ചിനി സി.കെ. വിമല. ടി. ലിസ . കെ എന്നിവർ സംസാരിച്ചു. ചടങ്ങിൽ രാഷ്ട്രപതി പുരസ്ക്കാരംനേടിയ സജിഷയെ ചടങ്ങിൽ ആദരിച്ചു.