കേരളത്തിലെ പ്രമുഖ ഫൊറൻസിക് വിദഗ്‌ധ ഡോ. ഷേർളി വാസു അന്തരിച്ചു. 68 വയസായിരുന്നു. സംസ്ഥാനത്ത് ഏറെ വിവാദമായ അനേകം കേസുകളിൽ തുമ്പുണ്ടാക്കിയ ഫൊറൻസിക് സർജൻമാരിൽ പ്രമുഖയാണ് ഡോ. ഷേർളി വാസു. കോഴിക്കോട് മെഡിക്കൽ കോളജിൽ ഫൊറൻസിക് വിഭാഗം മേധാവിയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ.
സംസ്ഥാനത്തെ ആദ്യ വനിതാ ഫൊറൻസിക് സർജനായിരുന്നു ഡോ. ഷേർളി വാസു. 2017ൽ കേരള സർക്കാരിന്റെ സംസ്ഥാന വനിതാ രത്നം പുരസ്കാരമായ ജസ്റ്റിസ് ഫാത്തിമ ബീവി അവാർഡ് ഡോ. ഷേർളി വാസുവിന് ലഭിച്ചിട്ടുണ്ട്. തൊടുപുഴ സ്വദേശിയാണ്.