Trending

നന്മണ്ടയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു. പരിക്കേറ്റ ആളുകളെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

 ബാലുശ്ശേരി : നരിക്കുനി റോഡിൽ നന്മണ്ട 13 ൽ ഗവണ്മെന്റ് ഹോമിയോ ഡിസ്‌പെൻസറിക്ക് സമീപം ഉള്ളിയേരി സ്വദേശികൾ സഞ്ചരിച്ച കാർ ഒരു ഓട്ടോയെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ എതിരെ വന്ന പയിമ്പ്ര സ്വദേശികൾ സഞ്ചരിച്ച കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ആളുകളെ ബാലുശ്ശേരി താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്കുകൾ ഗുരുതരമല്ല. അപകടത്തെ തുടർന്ന് സ്ഥലത്ത് ഗതാഗതകുരുക്ക് അനുഭവപ്പെട്ടു. പോലീസ് എത്തിയതിനു ശേഷം വാഹനങ്ങൾ റോഡരികിലേക്ക് മാറ്റിയിട്ടു.


Post a Comment

Previous Post Next Post