Trending

തന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നിൽ ഗൂഢാലോചനയില്ല റിനി


 കൊച്ചി: തൻ്റെ വെളിപ്പെടുത്തലുകൾക്ക് പിന്നിൽ ഗൂഢാലോചനയില്ലെന്ന് നടിയും മുൻ മാധ്യമപ്രവർത്തകയുമായ റിനി ആൻ ജോർജ്ജ്. ഒരു അഭിമുഖത്തിൽ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പറഞ്ഞുപോയ കാര്യമായിരുന്നു അത്. അതിന് പിന്നിൽ ഒരു ഗൂഢാലോചനയുമില്ല. സോഷ്യൽ മീഡിയയിലെ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ വ്യാപക സൈബർ ആക്രമണം നടക്കുന്നത് ശ്രദ്ധയിൽ പെട്ടിരുന്നു. അതുമായി ബന്ധപ്പെട്ടായിരുന്നു തൻ്റെ പോസ്റ്റ്. മനസാ വാചാ കർമ്മണ അറിയാത്ത കാര്യത്തിൻ്റെ പേരിലാണ് സതീശൻ ആക്രമിക്കപ്പെട്ടതെന്നും റിനി പറഞ്ഞു. കൊച്ചിയിൽ മാധ്യമങ്ങളോടായിരുന്നു റിനിയുടെ പ്രതികരണം. രാഹുലിനെതിരെ കേസെടുത്തതിൽ പ്രതികരിക്കാനില്ലെന്നും റിനി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട പൊലീസ് വിവരം തേടിയാൽ നൽകുമോ എന്ന കാര്യം ഇപ്പോൾ പറയുന്നില്ല. രാഹുൽ രാജിവെയ്ക്കണോ എന്ന കാര്യത്തിൽ പ്രസ്ഥാനം തീരുമാനമെടുക്കട്ടെയെന്നും റിനി കൂട്ടിച്ചേർത്തു.

Post a Comment

Previous Post Next Post